ഉഷയുടെ വിജയ കുതിപ്പിന് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ അവസാനമിട്ടു

ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തി ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയീ മലപ്പുറത്തിന് വിജയം. ഉഷാ എഫ് സി തൃശ്ശൂരിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ മലപ്പുറം പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ ആയിരുന്നു‌. തുടർന്ന് പെനാൾട്ടിയിൽ എത്തിയപ്പോൾ സൂപ്പർ വിജയിക്കുകയായിരുന്നു. അവസാന നാലു മത്സരങ്ങളും വിജയിച്ച് നല്ല ഫോമിലായിരുന്നു ഉഷ ഉണ്ടായിരുന്നത്. സൂപ്പർ കഴിഞ്ഞ ദിവസം നീലേശ്വരത്ത് ഫൈനലിൽ തോറ്റിരുന്നു. ആ തോൽവിയിൽ നിന്നുള്ള കരകയറൽ കൂടി ആണിത്.

നാളെ മൊറയൂറിൽ മത്സരമില്ല.

Previous articleഗെയിലിനു അനുമതി ഇനിയും വൈകുമോ?
Next articleദേശീയ ടീമിലെത്തുവാന്‍ തനിക്ക് ചെയ്യാനാകുന്നത് ഇത്ര മാത്രം