primus mobile
primus mobile

ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം

സെവൻസിലെ വമ്പന്മാരായ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സീസണ് തുടക്കത്തിൽ തന്നെ പിഴച്ചു. കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീഴ്ത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സോക്കർ ഷൊർണ്ണൂരിന്റെ വിജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനില പാലിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ സൂപ്പറിന്റെ ഒരു പെനാൾട്ടി കിക്ക് ലക്ഷ്യം കണ്ടില്ല‌. കഴിഞ്ഞ സീസണിൽ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലും സോക്കർ ഷൊർണ്ണൂർ പെനാൾട്ടി ഷൂട്ടൗട്ടിൽ സൂപ്പറിനെ വീഴ്ത്തിയിരുന്നു.

നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് എഫ് സി കുപ്പൂത്ത് എഫ് സി മുംബൈയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial