ഗ്രാൻഡ് ഹൈപ്പർ സൂപ്പറിന് വിജയം

ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വീണ്ടും വിജയ വഴിയിൽ. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂരിനെയാണ് സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. അവസാന രണ്ടു മത്സരത്തിലും സൂപ്പർ പരാജയപ്പെട്ടിരുന്നു. ഈ വിജയം സൂപ്പറിന്റെ സീസണ് പുത്തനുണർവും നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാളെ വലിയാലുക്കൽ സെവൻസിൽ അഭിലാഷ് കുപ്പൂത്ത് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Exit mobile version