പൊരുതി തോറ്റ് സ്പോർട്ടിംഗ് സോക്കർ ഷൊർണ്ണൂർ

- Advertisement -

മങ്കടയിൽ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും കണ്ട ശക്തമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി എ വൈ സി ഉച്ചാരക്കടവ് പ്രീ ക്വാർട്ടറിൽ കടന്നു.

ആദ്യ പകുതിയിലായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ മൂന്നു ഗോളുകളും പിറന്നത്. 18ാം മിനുട്ടിൽ കുട്ടുവിന്റെ ഗോളിലൂടെ കളിയുടെ തുടക്കത്തിൽ തന്നെ എ വൈ സി ഉച്ചാരക്കടവ് മുന്നിലെത്തി. ഇരുപത്തി അഞ്ചാം മിനുട്ടിൽ ഉബൈദിലൂടെ രണ്ടാം ഗോളും, ഇരുപത്തി ഒമ്പതാം മിനുട്ടിൽ ഷാഫി നേടിയ മൂന്നാം ഗോളും എ വൈ സി ഉച്ചാരക്കടവിനെ 3-0 എന്ന സ്കോറിന് ബഹുദൂരം മുന്നിലാക്കിയാണ് ആദ്യ പകുതി അവസാനിച്ചത്.

img_4365

വിദേശികളില്ലാതെ മുഴുവൻ മലയാളി താരങ്ങളെ അണിനിരത്തി ആയിരുന്നു കെ കെ സാർ തന്ത്രങ്ങൾ മെനഞ്ഞ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ ഇറങ്ങിയത്. അവകാശവാദങ്ങൾ ഉന്നയിക്കാതെ മികച്ച കളി കാഴ്ചവെക്കുമെന്ന ഉറപ്പു നൽകിയായിരുന്നു കെ കെ സാർ യുവ മലായാളി നിരയെ മങ്കടയിൽ ഇറക്കിയത്. രണ്ടാം പകുതിയിൽ ആ ഉറപ്പ് ഗ്രൗണ്ടിൽ കളിക്കാർ കാണിക്കുകയായിരുന്നു. ശക്തമായി തിരിച്ചു വന്ന സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ രണ്ടാം പകുതി അവരുടേതാക്കി. തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചു വിട്ട സോക്കർ സ്പോർട്ടിംഗ് രണ്ടു ഗോളുകൾ മടക്കി 3-2 എന്ന നിലയിൽ എത്തി. തിരിച്ചുവരവ് പൂർത്തിയാക്കാനുള്ള സമനില ഗോൾ നേടാൻ കെ കെ സാറിന്റെ ടീമിനു കഴിഞ്ഞില്ല എങ്കിലും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂറിന്റെ പ്രകടനം കാണികളുടെ മനസ്സു കീഴടക്കുന്നതായിരുന്നു.

img_4364

ഈ ജയത്തോടെ എ വൈ സി ഉച്ചാരക്കടവ് സ്വന്തം നാട്ടിൽ എഫ് സി തൃക്കരിപ്പൂരിനോടേറ്റ പരാജയത്തിൽ നിന്ന് കരകയറി. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ മങ്കടയിൽ കരുത്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് സീസണിലെ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന കെ എഫ് സി കാളിക്കാവിനെ നേരിടും. രാത്രി 8.30നാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക

https://web.facebook.com/keralafootbal

Advertisement