സെവൻസ് റാങ്കിംഗ്, മുസാഫിർ എഫ് സി അൽ മദീന ബഹുദൂരം മുന്നിൽ

സോക്കർ സിറ്റിയും ഫാൻപോർട്ടും ചേർന്നു തയ്യാറാക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ റാങ്കിംഗ് പുതിയ പട്ടികയിൽ അൽ മദീന ചെർപ്പുളശ്ശേരി ബഹുദൂരം മുന്നിൽ. ജനുവരി 31വരെയുള്ള മത്സരങ്ങൾ കണക്കിലെടുത്തിട്ടുള്ള റാങ്കിംഗ് പുതിയ പട്ടികയിൽ അൽ മദീന അഞ്ചു കിരീടങ്ങളും 123 പോയന്റുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഫിഫാ മഞ്ചേരിയേക്കാൾ 29 പോയന്റിന്റെ മുൻതൂക്കമാണ് അൽ മദീനയ്ക്കുള്ളത്.


കഴിഞ്ഞ മാസം പുറത്തു വന്ന റാങ്കിംഗ് പോലെതന്നെ രണ്ടാം സ്ഥാനത്ത് ഫിഫാ മഞ്ചേരിയും (95പോയന്റ്) മൂന്നാം സ്ഥാനത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും (80പോയന്റ്) തുടരുന്നു. രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബ്ലാക്ക് & വൈറ്റ് കോഴിക്കോട് നാലാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. പത്തു മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാത്ത ഹണ്ടേഴ് കൂത്തുപറമ്പാണ് അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് പട്ടികയിൽ ഏറ്റവും പിറകിൽ.


കിരീട നേട്ടങ്ങളുടെ കണക്കിൽ ഏഴു ടീമുകളാണ് ഇപ്പോഴുള്ളത്. അഞ്ചു കിരീടങ്ങളുമായി അൽ മദീന ചെർപ്പുളശ്ശേരി, രണ്ടു കിരീടത്തോടെ മെഡിഗാഡ് അരീക്കോട്, ഒരോ കിരീടവുമായി ഹയർ സബാൻ കോട്ടക്കൽ, കെ എഫ് സി കാളിക്കാവ്, ഫിഫാ മഞ്ചേരി, ഹിറ്റാച്ചി തൃക്കാരിപ്പൂർ, അൽ ശബാബ് ത്രിപ്പനച്ചി എന്നീ ടീമുകളുമാണ് ഇതുവരെ സീസണിൽ അഖിലേന്ത്യാ കിരീടം കൈക്കലാക്കിയത്.
സെവൻസ് റാങ്കിംഗിന്റെ പുതിയ പട്ടിക ഇവിടെ കാണാം- http://fanport.in/soccercity-fanport-sevens-ranking/