ഇന്ന് വലപ്പാടിൽ ശാസ്താ മെഡിക്കൽസും സ്കൈബ്ലൂവും നേർക്കുനേർ

- Advertisement -

പുതിയ സെവൻസ് സീസണിലെ രണ്ടാം മത്സരത്തിൽ വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കഴിഞ്ഞ സീസണിൽ അവസാനം മികച്ച പ്രകടനം കാഴ്ചവെച്ച സ്കൈ ബ്ലൂ എടപ്പാൾ ആ പ്രകടനം ഇത്തവണ തുടക്കം മുതൽ നടത്താം എന്ന പ്രതീക്ഷയിലാകും.

ശാസ്താ മെഡിക്കൽസ് കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അതിലും മികച്ച പ്രകടനമാകും ഇത്തവണ ശാസ്തയുടെ ലക്ഷ്യം.

കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഏഴിൽ അഞ്ചു തവണയും ശാസ്തയ്ക്കായിരു‌ന്നു വിജയം. സ്കൈ ബ്ലൂ എടപ്പാളിന്റെ കഴിഞ്ഞ സീസണിലെ അവസാന മത്സരം നടന്നതും ഇപ്പോൾ ഈ സീസണിലെ ആദ്യ മത്സരം നടക്കുന്നതും ശാസ്തയ്ക്കെതിരെയാണ് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. അന്ന് കേച്ചേരിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ പെനാൾട്ടി ഷൂട്ടൗട്ടിൽ സ്കൈ ബ്ലൂ പരാജയപ്പെടുക ആയിരുന്നു.

കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയ ഏഴു മത്സരങ്ങളിൽ അഞ്ചും 2-1 എന്ന സ്കോറിനാണ് അവസാനിച്ചത് എന്ന ഒരു കൗതുകം കൂടി ഈ ഫിക്സ്ചറിനുണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement