ഗോളടിച്ചു കൂട്ടി സ്കൈ ബ്ലൂ എടപ്പാൾ ജയം

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ സ്കൈബ്ലൂ എടപ്പാളിന് രണ്ടാം ദിവസവും ആവേശകരമായ വിജയം. ഇന്ന് വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയും സ്കൈബ്ലൂ എടപ്പാളും ആയിരുന്നു ഏറ്റുമുട്ടിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. ഇന്നലെ ഇതേ ഗ്രൗണ്ടിൽ മെഡിഗാഡ് അരീക്കോടിനെയും സ്കൈ ബ്ലൂ പരാജയപ്പെടുത്തിയിരുന്നു‌. പെരിന്തൽമണ്ണയ്ക്ക് ഇത് സീസണിലെ ആദ്യ പരാജയമാണ്‌

ഇന്ന് വാണിയമ്പലം സെവൻസിൽ ലിൻഷാ മണ്ണാർക്കാട് ഉഷാ തൃശ്ശൂരിനെ നേരിടും.

Previous articleന്യൂകാസിലിനെ നാണംകെടുത്തി ലെസ്റ്റർ സിറ്റി
Next articleവെള്ളമുണ്ടയിൽ കെ എഫ് സി കാളികാവിന് ജയം