എടത്തനാട്ടുകര സെമിഫൈനലിൽ സ്കൈ ബ്ലൂ എടപ്പാൾ ലിൻഷയെ വീഴ്ത്തി

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാളിന്റെ മിന്നും പ്രകടനം. സീസണിൽ അതിശക്തമായ മുന്നേറ്റം നടത്തികൊണ്ടിരുന്ന ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ സ്കൈ ബ്ലൂ പരാജയപ്പെടുത്തിയത്. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇതോടെ സ്കൈ ബ്ലൂവിന് 4 പോയന്റായി. ആദ്യ സെമിയിൽ സ്കൈബ്ലൂ ജവഹർ മാവൂരിനോട് സമനില നേടി ഒരു പോയന്റ് സ്വന്തമാക്കിയിരുന്നു.


കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയലിന്റെ ഇന്നലത്തെ വിജയം. റോയൽ ട്രാവൽസിനായി ഇർഷാദ് ഗോളുമായി തിളങ്ങി‌.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement