Site icon Fanport

കോട്ടക്കലിൽ സ്കൈ ഈസ് ബ്ലൂ, ഫിഫാ മഞ്ചേരി വീണുടഞ്ഞു

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ താളം കണ്ടെത്താൻ ഇനിയും ആയിട്ടില്ല. അവസാന രണ്ടു ദിവസങ്ങളിലെ സമനിലക്ക് പിറകെ ഇന്ന് കോട്ടക്കലിൽ ഇറങ്ങിയ ഫിഫാ മഞ്ചേരി പരാജയവും നേരിട്ടു. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാളായിരുന്നു ഫിഫയുടെ എതിരാളികൾ. ഫിഫാ മഞ്ചേരിക്ക് മുന്നിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്കൈ ബ്ലൂ കോട്ടക്കലിലെ ആകാശം തങ്ങളുടേതാക്കി.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്കൈ ബ്ലൂ ഇന്ന് വിജയിച്ചത്. നിശ്ചിത മിനുട്ടിൽ 1-1 എന്നായ കളിയിൽ എക്സ്ട്രാ ടൈമിൽ ആണ് സ്കൈ ബ്ലൂ രണ്ട് ഗോളുകൾ നേടി വിജയം ഉറപ്പിച്ചത്. ഈ സീസണിൽ ഇതുവരെ 19 മത്സരങ്ങൾ കളിച്ച ഫിഫാ മഞ്ചേരി അതിൽ 11 മത്സരങ്ങളിലും വിജയിമില്ലാതെ ആണ് കളി അവസാനിപ്പിച്ചത്.

Exit mobile version