
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ കണ്ട ആവേശകരമായ മത്സരത്തിൽ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെതിരെ ഫിഫാ മഞ്ചേരിക്ക് ജയം. കുട്ടന്റെ ഇരട്ട ഗോളുകളാണ് ഫിഫാ മഞ്ചേരിയെ വിജയത്തിലെത്തിച്ചത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഫിറ്റ് വെൽ കോഴിക്കോടിനെതിരെ 3-2 എന്ന സ്കോറിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫയ്ക്കു വേണ്ടി ഫ്രാൻസിസാണ് കുട്ടനെ കൂടാതെ ഗോൾ നേടിയത്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ ആറാം ജയമാണിത്.
തുവ്വൂരിൽ മെഡിഗാഡ് അരീക്കോടും എഫ് സി പെരിന്തൽമണ്ണയും തമ്മിലുള്ള മത്സരത്തിൽ മെഡിഗാഡിന് ഏകപക്ഷീയമായ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മെഡിഗാഡ് എഫ് സി പെരിന്തൽമണ്ണയെ തകർത്തത്. തുവ്വൂരിൽ ഇന്ന് പിറന്ന മൂന്നു ഗോളുകളും ഒരൊറ്റയാളുടെ ബൂട്ടിൽ നിന്നായിരുന്നു. മമ്മദ് എന്ന മെഡിഗാഡ് അരീക്കോടിന്റെ മിന്നും താരത്തിന്റെ ബൂട്ടിൽ നിന്നും.
തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസിനെ അൽ ശബാബ് ത്രിപ്പനച്ചി നിലംപരിശാക്കി. ശാസ്താ മെഡിക്കൽ തങ്ങളുടെ സീസണിലെ ഏറ്റവും വലിയ പരാജയം കണ്ട മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനാണ് അൽ ശബാബ് ത്രിപ്പനച്ചിയുടെ കയ്യിൽ നിന്നു പരാജയം ഏറ്റുവാങ്ങിയത്. സ്കോർ സൂചിപ്പിക്കുന്നതു പോലെതന്നെ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരവും.
മഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിന്റെ ആദ്യ പാദ സെമിയിൽ അൽ മദീന ചെർപ്പുളശ്ശേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. വാഹിദ് സാലിയിലൂടെ മുന്നിലെത്തിയ മദീനയെ കാളിക്കാവ് തിരിച്ചടിച്ച് സമനിലയിൽ പിടിക്കുകയായിരുന്നു.
വളാഞ്ചേരിയിൽ നടന്ന തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിൽ ഹയർ സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. അവസാന രണ്ടു മത്സരങ്ങളിൽ എ വൈ സിയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ഇതോടെ സബാൻ തീർത്തു. മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ അഡബയോർ തിളങ്ങിയപ്പോൾ ബേസ് പെരുമ്പാവൂരിനെ ബ്ല്ലാക്ക് & വൈറ്റ് കോഴിക്കോട് മറികടന്നു. 2-1ന്റെ വിജയത്തിൽ ബ്ലാക്ക് & വൈറ്റിന്റെ രണ്ടു ഗോളുകളും നേടിയത് അഡബയോറായിരുന്നു.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal