ലിൻഷാ മെഡിക്കൽസിന് തുടർച്ചയായ ആറാം പരാജയം, ഹയർ സബാൻ തിളങ്ങി

- Advertisement -

ലിൻഷാ മെഡിക്കൽസിന് തുടർച്ചയായ ആറാം പരാജയം, ഹയർ സബാൻ തിളങ്ങി
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് പരാജയം. ഹയർ സബാൻ കോട്ടക്കലാണ് ലിൻഷാ മെഡിക്കൽസിനെ തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ഇത് തുടർച്ചയായ ആറാം പരാജയമാണ്.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് ജവഹർ മാവൂരിനെ നിലംപരിശാക്കി. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജവഹർ മാവൂരിനെ എ വൈ സി ഉച്ചാരക്കടവ് പരാജയപ്പെടുത്തിയത്. എ വൈ സിക്കു വേണ്ടി സബ് ആയി ഇറങ്ങിയ ഫാറൂഖ് ഇരട്ടഗോളുമായി തിളങ്ങി. എ വൈ സിയും ജവഹർ മാവൂരും തമ്മിൽ സീസണിൽ ഇതാദ്യമായാണ് ഏറ്റുമുട്ടിയത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി സോക്കർ ഷൊർണ്ണൂരിനെതിരെ വിജയം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിന്റെ വലയിൽ കയറ്റിയായിരുന്നു  അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. മദീനയുടെ രണ്ടു ഗോളുകളും നേടിയത് വിദേശ താരം ആൽബർട്ട് ആയിരുന്നു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദത്തിൽ ശാസ്താ മെഡിക്കൽസും ജിയോണി മൊബൈൽ ഉഷാ എഫ് സിയുമാണ് ഇറങ്ങിയത്. മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. നാളെയാണ് രണ്ടാം പാദ സെമി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement