ഷൊർണ്ണൂരിൽ മുസാഫിർ എഫ് സി അൽ മദീനയ്ക്ക് രണ്ടാം അങ്കം

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി രണ്ടാം അങ്കത്തിനിറങ്ങും. എ വൈ സി ഉച്ചാരക്കടവാണ് എതിരാളികൾ. അൽ മദീന ഷൊർണ്ണൂരിൽ ആദ്യ മത്സരത്തിൽ എഫ് സി ഗോവയ്ക്കെതിരെ ആറു ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. എ വൈ സി ഉച്ചാരക്കടവ് മികച്ച ഫുട്ബോൾ കാഴ്ചവെക്കുന്നുണ്ടെങ്കിലും നിർഭാഗ്യം സീസണിൽ അവരെ വിടാതെ പിന്തുടരുകയാണ്.

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ രണ്ടാം ദിനം നേർക്കുനേർ എത്തുന്നത് സിദ്രാ വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളും ശാസ്താ മെഡിക്കൽസ് തൃശ്ശൂരുമാണ്. അവസാന മൂന്നു മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് ശാസ്താ മെഡിക്കൽസ്. എന്നാൽ അവസാന മൂന്നു മത്സരങ്ങളും പരാജയപ്പെട്ടാണ് സ്കൈ ബ്ലൂ എടപ്പാൾ വരുന്നത്. മണ്ണാർക്കാട് രണ്ടാം ദിനത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം അഭിലാഷ് എഫ് സി കുപ്പൂത്തിനെ നേരിടും. അവസാന മൂന്നു മത്സരങ്ങളിലും വിജയമില്ലാത്ത സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയപാതയിലെത്താനായിരിക്കും മണ്ണാർക്കാട് ഇറങ്ങുന്നത്.

കുന്നമംഗലത്ത് മെഡിഗാഡ് അരീക്കോട് ക്വാർട്ടറിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും. എഫ് സി മുംബൈയേയും അൽ മിൻഹാലിനേയും തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് കുന്നമംഗലത്ത് ക്വാർട്ടറിൽ എത്തിയത്. എ വൈ സി ഉച്ചാരക്കടവിനേയും ഫിറ്റ് വെൽ കോഴിക്കോടിനേയും പരാജയപ്പെടുത്തി ആയിരുന്നു ലിൻഷാ മെഡിക്കൽസിന്റെ കുതിപ്പ്. കണിമംഗലം സെവൻസിൽ ഇന്ന് ഉഷാ എഫ് സി ബേസ് പെരുമ്പാവൂരിനെ നേരിടും വിജയം അന്യം നിന്ന ഏഴുമത്സരങ്ങൾക്കു ശേഷമാണ് ജിയോണി മൊബൈൽ ഉഷാ എഫ് സി എത്തുന്നത്. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ന്യൂകാസിൽ ലക്കി സോക്കർ ആലുവ എം ആർ ഐ എഫ് സി എടാറ്റുമ്മലിനെ നേരിടും.