മുഖം മിനുക്കി ഷൂട്ടേഴ്‌സ്‌ പടന്ന

ഷൂട്ടേഴ്‌സ്‌ ഇന്ന്‌ തിരിച്ച്‌ വരവിന്റെ പാതയിലാണ്‌. കേരള സെവന്‍സില്‍ മികച്ച ടീമുകളിലോന്നായിരുന്നു ഷൂട്ടേഴ്‌സ്‌ പടന്ന. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ടീമിന്റെ പ്രകടനം ആരാധകരെ തീര്‍ത്തും നിരാശയിലാക്കി. അതിനാലാണ്‌ ഈ സീസണില്‍ പുതിയ മാനേജ്‌മെറ്റിന്റെ കീഴില്‍ ഒരുകൂട്ടം പുതിയ താരങ്ങളുമായാണ്‌ ഷൂട്ടേഴ്‌സിന്റെ വരവ്‌. സെവന്‍സ്‌ ലോകത്തെ മികച്ച സ്ട്രൈകറായിരുന്നു ഷൂട്ടേഴ്‌സിന്റെ റഫീഖ്‌. ബ്ലേക്ക്‌ ഏന്റെ വൈറ്റ്‌ കോഴിക്കോടിനും അല്‍ മദീന ചെര്‍പളശേരിക്കും ബൂട്ടുകെട്ടിയ ഇദ്ദേഹത്തിന്‌ ഇരു ടീമുകളുടെയും വിജയത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. ഈ ടീമുകളെ മുന്നിരയിലേക്ക്‌ ഉയര്‍ത്തിയവരില്‍ ഒരാളെന്ന്‌ പറയാം. ഈ റഫീഖിനെ സമ്മാനിച്ച ഷൂട്ടേഴ്‌സിന്‌ റഫീഖ്‌ കളം വിട്ടതിന്‌ ശേഷം നിരവധി താരങ്ങള്‍ വന്നെങ്കിലും മറ്റൊരു റഫീഖിനെ കണ്ടത്താനായില്ല. എന്നാല്‍ ഈ സീസണില്‍ റഫീഖിന്റെയും ജല്‍വയുടെയും തോളിലേറി പഴയ ചരിത്രത്തിലേക്ക്‌ മടങ്ങി പോകാനൊരുങ്ങുകയാണ്‌ ഷൂട്ടേഴ്‌സ്‌ പടന.

വലക്കാക്കാന്‍

ഷൂട്ടേഴ്‌സിന്റെ വലക്കാകാന്‍ പ്രമുഖരില്‍ പ്രമുഖന്‍ തന്നെ. ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ നിരവതി മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ പ്രവീണാണ്‌ ഷൂട്ടേഴ്‌സിന്റെ കാവല്‍കാരന്‍

പ്രതിരോധം

പ്രതിരോധത്തിലും കരുത്തന്മാര്‍ തന്നെ. കഴിഞ്ഞ രണ്ട്‌ സീസണില്‍ ജല്‍വയുടെ ടീമിനെ നയിച്ച ഷാറൂഖ്‌ തന്നെയാണ്‌ ഈ വര്‍ഷവും നായകന്‍. ഐ. ലീഗ്‌ ചെന്നൈ സിറ്റി താരം ബിനീഷും, പൂന്നെ എഫ്‌.സി അക്കാദമിതാരം അക്ഷയ്യും ഐ.ലീഗില്‍ വിവാ കേരളക്കും ഈഗിള്‍സിനും കളിച്ച ഘാനതാരം ചാള്‍സും, എം എസ്‌ പി താരങ്ങളായ ഇജാസും സഫ്‌വാനുമാണ്‌ പ്രതിരോധത്തില്ലെ പ്രധാനികൾ. ഇവരേടപ്പം ഷമീലും അജ്‌മലും സമീര്‍ ബാബുവും നിഷാന്തും ശ്രീരാഗും ഒന്നിക്കുമ്പോള്‍ പ്രതിരോധം ശക്തം തന്നെ.

മധ്യനിര

കഴിഞ്ഞ സീസണില്‍ എമര്‍ജിങ്ങ് താരമായ ആര്‍.ബി.ഐ ചെന്നൈയുടെ അനസാണ്‌ മധ്യനിരയുടെ കരുത്ത്‌. അനസിനോടപ്പം ആസിഫും സ്‌രുബിനും ചേരുമ്പോള്‍ മധ്യനിരയും ശക്തം തന്നെ.

അറ്റാക്കിങ്ങ്‌

ഐ.ലീഗ്‌ ഭാരത്‌ എഫ്‌.സി അക്കാദമി താരം ഫസല്‍, ലൈബീരിയന്‍ അണ്ടര്‍ 19 ലോകകപ്പ്‌ താരം ഫ്രാന്‍ക്ലിന്‍, ശ്രീലങ്ക ഫസ്റ്റ്‌ ഡിവിഷന്‍ താരം ഹെന്‍റി, ഘാനാ താരം പോള്‍, ലൈബീരിയന്‍ താരങ്ങളായ നാനിയും അബ്രഹാമും അലിയുമാണ്‌ അറ്റാക്കിങ്ങ്‌ കുന്തമുനകള്‍. ഇവരോടപ്പം നാണിയും ഫസ്‌ലാനും ചേരുമ്പോള്‍ അറ്റാക്കിങ്ങും ശക്തം തന്നെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാന്‍പൂരിലെ നിര്‍ണ്ണായക പോരാട്ടം, ഇന്ത്യയോ ന്യൂസിലാണ്ടോ?
Next articleറികോ യുകി മാജിക്കിൽ ജപ്പാന് അണ്ടർ 19 ഏഷ്യൻ കിരീടം