ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം, ഇന്ന് നടത്താനിരുന്ന സെവൻസ് മത്സരങ്ങൾ മാറ്റിവെച്ചു

Newsroom

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന അഖിലേന്ത്യാ സെവൻസിലെ മത്സരങ്ങൾ ഉപേക്ഷിച്ചു. ഇന്നത്തെ മത്സരങ്ങൾ മാറ്റിവെക്കുകയാണെന്ന് അതാത് കമ്മിറ്റികൾ അറിയിച്ചു. 49-മത് കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ ഇന്ന് നടത്താനിരുന്ന രണ്ടാം സെമിഫൈനൽ മൽസരം മാറ്റി വെച്ചതായി കാദറലി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു. ഫിഫ മഞ്ചേരിയും ലക്കി സോക്കർ കൊട്ടപ്പുറവും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ ആദ്യപാദ മൽസരമാണ് മാറ്റിവെച്ചത്.

നാളെ ഒന്നാം സെമി ഫൈനലിലെ രണ്ടാം പാദ മൽസരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും. വളാഞ്ചേരി, വേങ്ങര, പൂങ്ങോട്, അരീക്കോട് ഗ്രൗണ്ടിലും ഇന്ന് മത്സരങ്ങൾ നടക്കില്ല.