
അഖിലേന്ത്യാ സെവൻസിൽ ഈ സീസണിൽ ഇന്നലെ ഒരു പുതിയ കിരീടാവകാശി വരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അത് ജയയോ ശാസ്തയോ എന്നേ അറിയേണ്ടിയിരുന്നുള്ളൂ. ഇന്നലെ നടന്ന ആവേശ ഫൈനലിൽ ജയ എഫ് സി തൃശ്ശൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നാണ് ശാസ്ത തങ്ങളുടെ സീസണിലെ ആദ്യ കിരീടം ഉയർത്തിയത്. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ സീസണിലെ മൂന്നാം ഫൈനലായിരുന്നു ഇത്.
ആദ്യ ഫൈനലിന് ഇറങ്ങിയ ജയ എഫ് സി തൃശ്ശൂരും കളിച്ച രണ്ടു ഫൈനലുകളും പരാജയപ്പെട്ട ക്ഷീണത്തിലായിരുന്ന ശാസ്തയും കരുതലോടെയാണ് ഇന്നലെ മത്സരം തുടങ്ങിയത്. ഇടവേളകളിൽ ഇടവേളകളിൽ ഗോളുകൾ വീണെങ്കിൽമ് ഒരിക്കൽ പോലും ജയ എഫ് സിക്ക് ശാസ്തയുടെ ഒപ്പം എത്താൻ ആയില്ല. ശക്തരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ അട്ടിമറിച്ചായിരുന്നു ജയ ഫൈനലിൽ എത്തിയത്. സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയാണ് ശാസ്തയുടെ ഫൈനൽ പ്രവേശനം.
ജയത്തോടെ കുപ്പൂത്തിലും എടപ്പാളിലും ഏറ്റ ഫൈനലിലെ വീഴ്ചയ്ക്ക് ശാസ്താ മെഡിക്കൽസ് പറപ്പൂരിൽ പരിഹാരം കണ്ടു.