കർക്കിടാംകുന്നിൽ ശാസ്താ തൃശ്ശൂർ ഫൈനലിൽ

കർക്കിടാംകുന്നിൽ ശാസ്താ തൃശ്ശൂർ കിരീടത്തിന് അരികെ. ഇന്ന് കർക്കിടാംകുന്നിൽ നടന്ന സെമി പോരാട്ടത്തിൽ അൽ ശബാബ് തൃപ്പനച്ചിയെ തോൽപ്പിച്ച് ആണ് ശാസ്താ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ശാസ്താ തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് ശാസ്തയും അൽ ശബാബ് തൃപ്പനച്ചിയും 1-1 എന്ന സ്കോറിലാണ് കളി അവസാനിപ്പിച്ചത്. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിലെ മികവ് ശാസ്തയെ ഫൈനലിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാം സെമിയിൽ സ്കൈ ബ്ലൂ എടപ്പാളും ഫിഫാ മഞ്ചേരിയുമാണ് കർക്കിടാംകുന്നിൽ ഏറ്റുമുട്ടുക.