ചെമ്മാണിയോട് ശാസ്താ മെഡിക്കൽസ് ഫൈനലിൽ

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസ് രണ്ടാം സെമി ഫൈനലും വിജയിച്ച് ശാസ്താ മെഡിക്കൽസ് ഫൈനലിലേക്ക് കടന്നു. ഇന്നലെ സെമിയുടെ രണ്ടാം പാദത്തിലും സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ശാസ്ത ഫൈനലിലേക്ക് കടന്നത്.നാലി ഗോളുകൾക്കായിരുന്നു ശാസ്തയുടേ വിജയം.

ആദ്യ പാദത്തിൽ 3-1 എന്ന സ്കോറിനും ശാസ്താ മെഡിക്കൽസ് വിജയിച്ചിരുന്നു. ഇന്ന് ചെമ്മാണിയോട് രണ്ടാം സെമിയിൽ അൽ മിൻഹാൽ വളാഞ്ചേരി ലിൻഷാ മെഡിക്കൽസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement