ടൗൺ ടീം അരീക്കോടിനെ മൂന്നിൽ മുക്കി ശാസ്താ മെഡിക്കൽസ്

ടൗൺ ടീം അരീക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ പ്രീ ക്വാർട്ടറിലേക്ക്.

കർക്കിടാംകുന്നിൽ സീസണിലെ ആദ്യ അങ്കത്തിനിറങ്ങിയ ടൗൺ ടീം അരീക്കോടും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും വിരസമായായിരുന്നു മത്സരം ആരംഭിച്ചത്. ലെനൽ നയിക്കുന്ന ശാസ്താ മെഡിക്കൽസ് എന്ന തൃശ്ശൂരിന്റെ അഭിമാനമായ ക്ലബിനു മുന്നിൽ ഒന്നു പിടിച്ചു നിക്കാൻ വരെ ടൗൺ ടീം അരീക്കോടിനായില്ല.

picsart_11-20-09-13-30

അലക്സിന്റെ ഗോളോടെ ഗോൾ വേട്ട തുടങ്ങിയ ശാസ്താ മെഡിക്കൽസ് മൂന്നു ഗോളുകളാണ് എതിരില്ലാതെ ടൗൺ ടീം അരീക്കോടിന്റെ വലയലിൽ നിറച്ചത്. ആശ്വാസമായി ഒരു ഗോളു മടക്കാൻ പോലും ടൗൺ ടീം അരീക്കോടിനായില്ല. ജയത്തോടെ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് പ്രീ ക്വാർട്ടർ ഉറപ്പായി. സീസണിലെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട ടൗൺ ടീം അരീക്കോട് ഇനി അടുത്ത മത്സരത്തെയാകും ഉറ്റു നോക്കുന്നത്.

picsart_11-20-09-14-24

ഇന്ന് ഉച്ചാരക്കടവിൽ പ്രീ ക്വാർട്ടർ മത്സരമാണ്. എ വൈ സി ഉച്ചാരക്കടവിനെ പെനാൾട്ടിയിൽ തോൽപ്പിച്ചെത്തുന്ന എഫ് സി തൃക്കരിപ്പൂർ  തുടർച്ചയായ മൂന്നു ജയങ്ങളുമായെത്തുന്ന മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal