ആവേശ പോരാട്ടത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് വിജയം

വലപ്പാട് അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസത്തെ ആവേശ പോരാട്ടത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് വിജയം. ഇന്ന് വലപ്പാട് മൈതാനത്ത് സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട ശാസ്ത രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.

ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ശാസ്ത മുന്നിട്ടു നിന്നിരുന്നു. പിന്നീട് ശക്തമായി തിരിച്ചുവന്ന സ്കൈ ബ്ലൂ എടപ്പാൾ ഫൈസലിന്റെ ഇരട്ട ഗോളിലൂടെ ശാസ്തയുടെ അടുത്ത് എത്തി എങ്കിലും വിജയം നേടാനായില്ല. ശാസ്താ മെഡിക്കൽസിന് വേണ്ടി വിദേശ ബൂട്ടുകളാണ് ഇന്ന് ഗോൾ കണ്ടെത്തിയത്. ലിയോ ഇരട്ട ഗോളുകളും ബാമ്പ ഒരു ഗോളും നേടി.

നാളെ വലപ്പാട് ഗ്രൗണ്ടിൽ ജിംഖാന തൃശ്ശൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial