Site icon Fanport

വീണ്ടും ശാസ്ത തൃശ്ശൂരിന് മുന്നിൽ വീണ് മെഡിഗാഡ് അരീക്കോട്

സീസണിൽ തുടർച്ചയായ രണ്ടാം തവണയും മെഡിഗാഡ് അരീക്കോട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് മുന്നിൽ പരാജയപ്പെട്ടു. ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ആണ് ശാസ്ത മെഡിഗാഡിനെ വീണ്ടും തോൽപ്പിച്ചത്. ശക്തമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ശാസ്താ തൃശ്ശൂർ സ്വന്തമാക്കിയത്. ഈ സീസണിൽ വണ്ടൂരിന്റെ മൈതാനത്തും മെഡിഗാഡ് ശാസ്തയോട് തോറ്റിരുന്നു. ശാസ്ത മെഡിക്കൽസിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.

നാളെ ഒളവണ്ണ സെവൻസിൽ ലക്കി സോക്കർ ആലുവ ജവഹർ മാവൂരിനെ നേരിടും.

Exit mobile version