സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ പുതിയ മാനേജറായി ഷമീർ

സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്ന സെവൻസ് ലോകത്തെ രാജാക്കന്മാർക്ക് തന്ത്രങ്ങൾ മെനയാൻ പുതിയ മാനേജർ എത്തുന്നു. വേറാരുമല്ല സെവൻസ് ലോകത്തിന് വർഷങ്ങളായി സുപരിചിതനായ എടത്തനാട്ടുകരക്കാൻ ഷമീർ. ഷമീർ എന്നതിനേക്കാൾ കെ ആർ എസ് ഷമീർ എന്നു പറഞ്ഞാലാകും ഫുട്ബോൾ ലോകം ഷമീർ എന്ന തന്ത്രശാലിയെ അറിയുക.

പ്രതാപങ്ങളുള്ള കോഴിക്കോടിന്റെ സ്വന്തം ക്ലബായ കെ ആർ എസ് കോഴിക്കോടിനെ നാലു വർഷങ്ങളായി കൊണ്ടു നടക്കുകയായിരുന്ന ഷമീർ സെവൻസിൽ അദ്ദേഹത്തിന്റെ അടുത്ത ചുവട് വെക്കുകയാണ്. മലപ്പുറത്തിന്റെ മഞ്ഞപ്പടയായ സൂപ്പർ സ്റ്റുഡിയോ മലപ്പുറമാണ് ഈ സൂപ്പർ മാനേജറെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും, കപ്പുകളുടെ എണ്ണം കുറഞ്ഞു പോയ വിഷമത്തിൽ ഇരിക്കുന്ന സൂപ്പർ സ്റ്റുഡിയോയ്ക്ക് ഷമീറിന്റെ വരവ് കരുത്തേകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017-18 സീസണുള്ള ഒരുക്കങ്ങൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം അണിയറയിൽ ഒരുക്കുകയാണ്. പത്തു വർഷത്തോളമായി സെവൻസ് ലോകത്ത് സജീവമായുള്ള ഷമീറിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ചുമതല. മികച്ച ലൈനപ്പുമായാകും ഇത്തവണയും സൂപ്പർ സ്റ്റുഡിയോ മലപ്പുറം എത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആൻഡർ ഹെരേര, മൊറീന്യോയെ ഞെട്ടിച്ച മാഞ്ചസ്റ്റർ ആരാധകർ ആഗ്രഹിച്ച റെഡ് ഡെവിൾ
Next articleഅബുദാബി TwoTwoFour കപ്പ്, മുസാഫിർ എഫ് സിയെ മറികടന്ന് അൽ തയ്യിബിന് കിരീടം