Site icon Fanport

മഞ്ചേരിയിൽ അൽ ശബാബിന് വിജയം

മഞ്ചേരിയിൽ അൽ ശബാബിന് മിന്നും വിജയം. ഇന്ന് നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിനെയാണ് അൽ ശബാബ് പരാജയപ്പെടുത്തിയത്. ആറു ഗോളുകൾ പിറന്ന മത്സരം 4-2 എന്ന സ്കോറിനാണ് ശബാബ് വിജയിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ അൽ ശബാബ് നാലു ഗോളുകൾ അടിച്ചിരുന്നു. ലിൻഷാ മണ്ണാർക്കാടിന് ഇത് തുടർച്ചയായ നാലാം പരാജയമാണ്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ അൽ മിൻഹാൽ വളാഞ്ചേരി ജിംഖാന തൃശ്ശൂരിനെ നേരിടും.

Exit mobile version