അൽ ശബാബിനെ മുട്ടുകുത്തിച്ച് എ വൈ സി ഉച്ചാരക്കടവ്

തങ്ങളുടെ ഗംഭീര ഫോം തുടർന്ന് എ വൈ സി ഉച്ചാരക്കടവ്. ഇന്നലെ പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ മികച്ച വിജയം തന്നെ എ വൈ സി ഉച്ചാരക്കടവ് സ്വന്തമാക്കി. അൽ ശബാബിനെ ആയിരുന്നു എ വൈ സി നേരിട്ടത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എ വൈ സിയുടെ വിജയം. എ വൈ സിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ശബാബിന്റെ തുടർച്ചയായ മൂന്നാം തോൽവിയും.

ഇന്ന് പാലത്തിങ്ങലിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ നേരിടും.,