Picsart 23 02 11 15 15 17 941

ഉഷാ തൃശ്ശൂർ താരത്തെ ഫൗൾ ചെയ്ത സബാൻ കോട്ടക്കൽ താരത്തിന് വിലക്ക്

ഇന്നലെ അലത്തിയൂർ സെവൻസിൽ ഫൗൾ കളിച്ച സബാൻ കോട്ടക്കൽ താരത്തിന് വിലക്ക്. ഉഷ എഫ് സി തൃശ്ശൂരിന്റെ താരത്തെ മൂന്ന് മത്സരങ്ങളിൽ ആണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന വന്നു‌. മത്സരത്തിൽ താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നില്ല.

ഔദ്യോഗിക പ്രസ്താവന;

സ്നേഹം നിറഞ്ഞ ടീം ഓണേഴ്സ് & അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ ,
ഇന്നലെ [ 10-2-23 ] ആലത്തിയൂരിൽ നടന്ന SFA ടൂർണ്ണമെന്റിൽ സബാൻകോട്ടക്കൽ – ഉഷ Fc മത്സരത്തിൽ സബാന്റെ കളിക്കാരനായ മൂസ [ മുസമിൽ ] എന്ന കളിക്കാരൻ എതിർ ടീമിലെ കളിക്കാരനെ മാരകമായ ഫൗൾ ചെയ്തതിന് മൂസ എന്ന കളിക്കാരനെ നാളെ മുതലുള്ള സബാന്റെ ആദ്യ2 കളിയിൽ നിന്നും ആലത്തിയൂരിലെ സബാന്റെ അടുത്ത മത്സരങ്ങളിൽ നിന്നും [മൊത്തം 3 കളി ] മാറ്റി നിർത്തുവാൻ തീരുമാനിച്ചു.
എന്ന്
പ്രസിഡന്റ് – ശ്രീ. ഹബീബുള്ള
ജനറൽ സെക്രട്ടറി – ശ്രീ.മുഹമ്മദ് അഷറഫ് [ ബാവ ]
Aksftma, സംസ്ഥാന കമ്മിറ്റി ,
മലപ്പുറം

ഫൗൾ വീഡിയോ:

Exit mobile version