സെവൻസ് ഫുട്ബോൾ അസോസിയേഷൻ മേഖലാ സമ്മേളനം നാളെ മാവൂരിൽ

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ കോഴിക്കോറ്റ് വയനാട് ജില്ലാ മേഖലാ സമ്മേളനം നാളെ മാവൂരിൽ വെച്ച് നടക്കും. മാവൂർ എം പി എച്ച് ഓഡിറ്റോറിയം ആണ് മേഖലാ സമ്മേളനത്തിന് വേദിയാവുക. കഴിഞ്ഞ സീസണിൽ അവാർഡ് പ്രഖ്യാപനവും താരങ്ങളെ ആദരിക്കലും സമ്മേളനത്തിൽ നടക്കും. നാളെ രാവിലെ 10 മണിക്ക് എം പി രാഘവൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും.

അഡ്വക്കേറ്റ് പി ടി എ റഹീം എം എൽ എ മുഖ്യാതിഥി ആയിരിക്കും. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് എം മുനീറത്ത് ഒപ്പം സെവൻസ് രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

Exit mobile version