SFA കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് കൊടുവള്ളിയിൽ നടന്നു

കൊടുവള്ളി: സെവൻസ് ഫുട്ബോൾ അസോസിയേഷൻ (SFA) കോഴിക്കോട് മേഖല കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് മെമ്പർമാരുടെയും പ്രത്യേക ക്ഷണിതാകളുടെയും യോഗം ലൈറ്റ്നിംഗ് കൊടുവള്ളി പുതുതായി പണി കഴിപ്പിച്ച ഓഫീസ് കെട്ടിടത്തിലെ ശീതികരിച്ച കോൺഫറൻസ് ഹാളിൽ ചേർന്നു. 2017-18 സീസണിൽ പുതിയ നിയമാവലികളും മാറ്റങ്ങളുമായി SFA പദ്ധതി തയ്യാറാക്കിയതായി യോഗം ഉദ്ഘാടനം ചെയ്ത SFA സംസ്ഥാന ട്രഷറർ ഹംസക്ക പറഞ്ഞു. ചടങ്ങിൽ കോഴിക്കോട് മേഖല പ്രസിഡണ്ട് തങ്ങൾസ് മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. SFA സീനിയർ വൈസ് പ്രസിഡണ്ട് R വിനയൻ കെ.ടി. അഹമദ് കുട്ടി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും ട്രഷറർ ശ്രീധരൻ കൊടിയേരി നന്ദിയും പറഞ്ഞു.
യോഗത്തിൽ സെപ്റ്റംബർ 30 ന് വയനാട് അമ്പലവയൽ വെച്ച് മേഖല സമ്മേളനം നടത്താൻ തീരുമാനിച്ചു. ഒരോ ടീമിൽ നിന്നും ടൂർണ്ണമെൻറ് കമ്മിറ്റിയിൽ നിന്നും 3 വീതം പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. GST പ്രതിസന്ധി യോഗം ആശങ്ക രേഖപ്പെടുത്തി. ആയത് പരിഹരിക്കാൻ വേണ്ട നടപടികൾ എടുക്കാൻ തീരുമാനിച്ചു. കോഴിക്കോട് മേഖലയിൽ പുതുതായി രണ്ട് ടൂർണ്ണമെന്റുകൾക്ക് (കക്കോടി, നാദാപുരം) അനുമതി നൽകി. ഈ സീസണിൽ 8 ടൂർണ്ണമെൻറുകൾ കോഴിക്കോട് മേഖലയിൽ ഉണ്ടാവുന്നതാണ് എന്നും യോഗം അറിയിച്ചു. ടൂർണ്ണമെൻറുകൾ ആരംഭിക്കന്നതിനുള്ള സമയ ക്രമം അനുവദിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial