Site icon Fanport

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വയനാട് പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ എ എഫ് സി അമ്പലവയൽ ലക്കി സോക്കർ ആലുവയെ നേരിടും. ലക്കി സോക്കർ ആലുവയുടെ സീസണിലെ രണ്ടാം മത്സരമാണ് ഇത്‌. ആദ്യ മത്സരത്തിൽ ലക്കി സോക്കർ ആലുവ പരാജയപ്പെട്ടിരുന്നു‌‌. എ എഫ് സി അമ്പലവയലിന് ഇത് സീസണിലെ ആദ്യ മത്സരമാണ്.

ഇന്ന് രണ്ടാം മത്സരം നടക്കുന്നത് ഒതുക്കുങ്ങലിലാണ്. ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുൻ ആണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും നടക്കുക.

Exit mobile version