Picsart 23 02 17 11 43 08 549

സെവൻസിന്റെ ലോകകപ്പിൽ ഇന്ന് ഫൈനൽ!!

സെവൻസ് ലോകകപ്പ് ഫൈനൽ എന്ന് അറിയപ്പെടുന്ന കൊയപ്പ സെവൻസിൽ ഇന്ന് ഫൈനൽ. ലിൻഷാ മണ്ണാർക്കാടും ജിംഖാന തൃശ്ശൂരും ആൺ കൊയപ്പ സെവൻസ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.സീസണിലെ ആദ്യ ട്രോഫി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇരുടീമുകളും ഇറങ്ങുന്നത്.

സെമിഫൈനലിൽ സബാൻ കോട്ടക്കലിനെതിരെ ശ്രദ്ധേയമായ വിജയം നേടിയാണ് ലിൻഷാ മണ്ണാർക്കാടിന്റെ ഫൈനലിലേക്കുള്ള യാത്ര. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം അവർ കാഴ്ചവെച്ചു. ജവഹർ മാവൂർ, ഉഷ തൃശ്ശൂർ, കെ ആർ എസ് കോഴിക്കോട് എന്നിവരും ഈ ടൂർണമെന്റിൽ ലിൻഷക്ക് മുന്നിൽ വീണു.

മറുവശത്ത്, സെമിഫൈനലിൽ സ്കൈബ്ലൂക്കെതിരെ ജയിച്ചാണ് ജിംഖാന തൃശ്ശൂര് ഫൈനൽ ഉറപ്പിച്ചത്. എ വൈ സി ഉച്ചാരക്കടവ്,റോയൽ ട്രാവൽസ് കോഴിക്കോട് എന്നിവരെയും ജിംഖാന കൊടുവള്ളിയിൽ തോൽപ്പിച്ചു. ഇന്ന് രാത്രി 8 മണിക്കാണ് ഫൈനൽ. ആരാണ് മികച്ച പ്രകടനം കാഴ്ചവെച്ച് സെവൻസ് ലോകകപ്പ് ട്രോഫി ഉയർത്തുന്നത് എന്നതാണ് സെവൻസ് പ്രേമികൾ ഉറ്റുനോക്കുന്നത്..

Exit mobile version