സെവൻസിന്റെ ലോകകപ്പ് കൊയപ്പ സെവൻസ് ഇന്ന് മുതൽ

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന് ഇന്ന് തുടക്കമാകും. ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന സെവൻസ് മാമാങ്കത്തിൽ ആദ്യ മത്സരത്തിൽ ലക്കി സോക്കർ ആലുവ ഇന്ന് മെഡിഗാഡ് അരീക്കോടിനെ നേരിടും. കൊടുവള്ളി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിലാകും മത്സരം.

ഇത്തവണ നടക്കുന്നത് മുപ്പത്തി ആറാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. കഴിഞ്ഞ തവണ നടന്ന കൊയപ്പ സെവൻസ് കിരീടം നേടിയത് അൽ മദീന ചെർപ്പുള്ളശ്ശേരി ആയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു അൽ മദീന കഴിഞ്ഞ തവണ കൊയപ്പ കിരീടം ഉയർത്തിയത്. ഇന്നലെ കോയപ്പയുടെ പ്രചരണാർത്ഥം കൊടുവള്ളിയ വിളംബര ജാഥ നടന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിതാ ഐലീഗ്; സേതു എഫ് സിക്ക് വൻ പരാജയം
Next articleവെങ്കല മെഡലുമായി ഇന്ത്യയുടെ ഗാനേമത് സെഖോണ്‍