സെവൻസിലെ വിദേശതാരങ്ങളുടെ മടക്കയാത്ര യാഥാർത്ഥ്യമാകുന്നു

കൊറോണ കാരണം സെവൻസ് ഫുട്‌ബോൾ സീസൺ പകുതിക്ക് നിർത്തിവെക്കേണ്ടി വന്നപ്പോൾ കേരളത്തിൽ കുടുങ്ങിയത് ഒരുപാട് വിദേശ താരങ്ങൾ ആയിരുന്നു. ഇവരുടെ വിസാ കാലാവധി തീരുന്നതും ഇവർക്ക് മടങ്ങി പോവാൻ ആകാത്തതു ഈ താരങ്ങൾ വലിയ ആശങ്ക നൽകിയിരുന്നു. സെവൻസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെയും മറ്റു നാട്ടുകാരും നൽകിയ സ്നേഹം കാരണം അവർ വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൂടുന്നുണ്ട്.

സെവൻസ് സംഘടനയായ SFA വിദേശ കളിക്കാരുടെ ബുദ്ധിമുട്ടുകൾ കാണിച്ചു കേരള സർക്കാറിന് നൽകിയ നിവേദനം കായികവകുപ്പിന്റെ പരിഗണനക്ക് ശേഷം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. 22-05-2020ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ വിദേശ കളിക്കാരുടെ വിഷയത്തിൽ ഒരു തീരുമാനം എടുക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഭരണതലത്തിൽ എസ് എഫ് എ എന്ന സംഘടന നടത്തി ഇടപെടലുകൾ വിദേശ താരങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Previous articleസീസൺ ടിക്കറ്റ് പണം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ നൽകും
Next articleപന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് സ്വിങ്ങിനെ കൂടുതൽ ബാധിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ