അഖിലേന്ത്യാ സെവൻസിൽ പുതിയ താരങ്ങൾക്ക് അവസരം ഒരുക്കി ട്രയൽസ് നടന്നു

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടീമുകളിലേക്ക് പുതിയ താരങ്ങൾക്ക് അവസരം നൽകാൻ ഉദ്ദേശിച്ച് ഇന്ന് മലപ്പുറം പട്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ട്രയൽസിൽ നൂറുകണക്കിന് താരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് യുവ ഫുട്ബോൾ താരങ്ങൾ ഇന്ന് പട്ടിക്കാട് ഗ്രൗണ്ടിലേക്ക് എത്തി.

ട്രയൽസ് വഴി ഇന്ന് അമ്പതോളം താരങ്ങളെയാണ് തിരഞ്ഞെടുത്തത്. നാല്പപതോളം ഔട്ട് ഫീൽഡ് കളിക്കാരെയും പത്തിലധികം യുവഗോൾ കീപ്പർമാർക്കുമാണ് ഇന്ന് അഖിലേന്ത്യാ സെവൻസിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടത്.

 

സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവാക്ക ഉൾപ്പെടെ നിരവധി പ്രമുഖർ ട്രയൽസിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മാനേജർ ബാബു തിരൂർക്കാട്, റഫറി നൗഷാദ്, ബി ലൈസൻസുള്ള പരിശീലകൻ റാഷിദ് അലി, എവൈസി മാനേജറ്റ് ഷറഫു, എഫ് സി പെരിന്തൽമണ്ണ മാനേജർ സജി, സെവൻസിലെ കരുത്തുറ്റ ഡിഫൻഡർ ഷമീൽ തുടങ്ങി നിരവധി പേർ യുവതാരങ്ങളുടെ തിരഞ്ഞെടുപ്പിനായി ട്രയൽസിന് എത്തിയിരുന്നു.

സെവൻസ് ഫുട്ബോൾ രംഗത്ത് മാനേജറായി വർഷങ്ങളുടെ പരിചയസമ്പത്തുള്ള ബാബു തിരൂർക്കാടിന്റെ മനസ്സിലാണ് സെവൻസ് രംഗത്തേക്ക് ഒരു ട്രയൽസ് സംഘടിപ്പിക്കാനും പുതിയ താരങ്ങൾക്ക് അവസരം നൽകാനുമുള്ള ആശയം ആദ്യമായി ഉദിച്ചത്. ട്രയൽസിൽ തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് വരും ആഴ്ചകളിൽ ഒരു വേദി തീരുമാനിച്ച് രണ്ടാഴ്ച നീളുന്ന കോച്ചിംഗ് ക്യാമ്പും സംഘടിപ്പിക്കും.

ഇതുസംബന്ധിച്ചുള്ള അറിയിപ്പുകൾ ആൾ കേരള സെവൻസ് ഫേസ്ബുക്ക് പേജുവഴി അറിയിക്കുന്നതാണ്

https://www.facebook.com/keralafootbal/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആൻഡി മറേ യു.എസ് ഓപ്പണിൽ നിന്നും പിന്മാറി
Next articleആദ്യ ദിനം വീണത് 13 വിക്കറ്റ്, ബംഗ്ലാദേശ് ഓള്‍ഔട്ട്, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം