സീസണിലെ ആദ്യ ഫൈനലിൽ ഉഷ എഫ്.സിയും ജിംഖാനയും നേർക്കുനേർ

- Advertisement -

അഖിലേന്ത്യ സെവൻസിൽ ഈ സീസണിലെ ആദ്യ ഫൈനലിൽ വലപ്പാട് ഉഷ എഫ്.സി തൃശ്ശൂരും അൽ സബാഹ് എഫ്.സി ജിംഖാന തൃശ്ശൂരും ഏറ്റുമുട്ടും.

സെമി ഫൈനലിൽ ഗ്രാൻഡ് ഹൈപ്പർ കെ.എഫ്.സി കാളികാവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് അൽ സബാഹ് എഫ്.സി ജിംഖാന തൃശ്ശൂർ ഫൈനലിൽ എത്തിയത്. ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് ഉഷ എഫ്.സി തൃശ്ശൂർ ഫൈനലിന് യോഗ്യത നേടിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ മൂന്ന് ഗോൾ വീതമടിച്ച് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റിയിലാണ് ഉഷ എഫ്.സി തൃശ്ശൂർ ജയിച്ച് ഫൈനലിന് യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement