സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി തൃശ്ശൂരിന്

2017-18 സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി തൃശ്ശൂരിന്. വലപ്പാട് അഖിലേന്ത്യാ സെവൻസിലാണ് ഉഷാ എഫ് സി കിരീടം സ്വന്തമാക്കിയത്. തൃശ്ശൂരിലെ തന്നെ ശക്തികളായ ജിംഖാന തൃശ്ശൂർ ആയിരുന്നു ഇന്ന് ഉഷയുടെ എതിരാളികൾ. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വമ്പൻ ജയം തന്നെയാണ് ഫൈനനലിക് ഉഷ സ്വന്തമാക്കിയത്.

ബിൽ സോക്കർ ആദ്യ പകുതിയിൽ തന്നെ നേടിയ ഹാട്രിക്കാണ് ഉഷാ എഫ് സിയെ കിരീടത്തിലേക്ക് നയിച്ചത്. സെമി ഫൈനലിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആയിരുന്നു ഉഷാ വന്നത്. ആദ്യ റൗണ്ടിൽ കരുത്തരായ റോയൽ ട്രാവൽസ് എഫ് സിയേയും ഉഷാ എഫ് സി പരാജയപ്പെടുത്തി ഇരുന്നു‌.

കഴിഞ്ഞ സീസണിൽ രണ്ടു കിരീടങ്ങൾ ഉഷാ എഫ് സി സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം സ്വന്തമാക്കിയത് ഉഷാ എഫ് സിയുടെ സീസൺ പ്രതീക്ഷകൾക്ക് ശക്തിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial