സെവൻസ് സീസണിലെ ആദ്യ ടൂർണമെന്റിന്റെ ഫിക്സ്ചർ എത്തി

സെവൻസ് സീസണിലെ ആദ്യ ടൂർണമെന്റായ പെരിന്തൽമണ്ണ കാദറി ട്രോഫി സെവൻസിന്റെ ഫിക്സ്ചർ എത്തി. ജനുവരി 2ആം തീയതി ആകും ടൂർണമെന്റിന് കിക്കോ ആവുക. സെവൻസിലെ പ്രമുഖ ടീമുകൾ ഒക്കെ ഖാദറലി ടൂർണമെന്റിന് എത്തും. ജനുവരി 2ന് ലിൻഷാ മെഡിക്കൽസും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരമാകും അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ മത്സരം.

ജനുവരി 20 മുതൽ ഖാദറിലി ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ഫിഫാ മഞ്ചേരി, അൽ മദീന തുടങ്ങി പ്രധാന ക്ലബുകൾ എല്ലാം ടൂർണമെന്റിൽ കളിക്കുന്നുണ്ട്. ഒന്നര വർഷത്തിനു ശേഷമാണ് സെവൻസ് ടൂർണമെന്റ് തിരികെയെത്തുന്നത്‌.Img 20211214 Wa0041

Previous articleപ്രീമിയർ ലീഗിൽ കൊറോണ ടെസ്റ്റുകൾ കർശനമാക്കുന്നു
Next articleഏഴു ഗോളുകൾ, ലീഡ്സ് വല നിറച്ചു മാഞ്ചസ്റ്റർ സിറ്റി