സെവൻസിൽ ഇന്ന് സീസണിലെ ആദ്യ ഫൈനൽ, റോയൽ ട്രാവൽസും ലക്കി സോക്കറും നേർക്കുനേർ

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനൽ ഇന്ന് പെരിന്തൽമണ്ണ കാദറലി ടൂർണമെന്റിൽ നടക്കും. പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കർ കോട്ടപ്പുറവും ആണ് നേർക്കുനേർ വരുന്നത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് ലക്കി സോക്കർ ആലുവ ഫൈനലിൽ എത്തിയത്. എ വൈ സി ഉച്ചാരക്കടവ്, ഫ്രണ്ട്സ് മമ്പാട് എന്നിവരെയും ലക്കി സോക്കർ കാദറലി ടൂർണമെന്റിൽ പരാജയപ്പെടുത്തിയിരുന്നു.

അൽ മദീനയെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. യുണൈറ്റഡ് എഫ് സി നെല്ലികുത്ത്, ജയ തൃശ്ശൂർ, സബാൻ കോട്ടക്കൽ എന്നിവരെയും റോയൽ ട്രാവൽസ് പെരിന്തൽമണ്ണ ടൂർണമെന്റിൽ തോൽപ്പിച്ചു. ഇന്ന് രാത്രി 8.30നാകും ഫൈനൽ നടക്കുക