സെവൻസ് സീസൺ മത്സരങ്ങൾ നിർത്തിവെച്ചു, കൊറോണ സാഹചര്യം പരിശോധിച്ച് പുനരാരംഭിക്കും

Img 20220112 223501

അഖിലേന്ത്യാ സെവൻസ് സീസൺ തൽക്കാലത്തേക്ക് നിർത്തിവെച്ചു. സംസ്ഥാനത്തെ കൊറോണ വ്യാപനം കണക്കിലെടുത്താണ് മത്സരങ്ങൾ നിർത്തിവെക്കുന്നത്. ഈ വർഷം തുടക്കത്തിൽ ആയിരുന്നു സെവൻസ് സീസൺ ആരംഭിച്ചത്. പെരിന്തൽമണ്ണ കാദറലി സെവൻസ് ടൂർണമെന്റിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തോടെ ടൂർണമെന്റ് നിർത്തി വെക്കുക ആണെന്ന് കമ്മിറ്റി ഇന്ന് അറിയിച്ചു.

അധികാരികളുടെ നിർദ്ദേശം അനുസരിച്ചാണ് ടൂർണമെന്റ് നിർത്തുന്നത് എന്നും കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് സീസൺ നിർത്തിവെക്കുന്നത്. സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ ടൂർണമെന്റ് പുനരാരംഭിക്കും. കേരളത്തിൽ ഇന്ന് ടി പി ആർ 15% മുകളിൽ എത്തിയിരുന്നു.

Previous articleഫ്രണ്ട്സ് മമ്പാടിനെ ലക്കി സോക്കർ ആലുവ തോൽപ്പിച്ചു
Next article“ഈ വിജയം ജെസ്സലിനും രാഹുലിനും ആൽബിനോക്കും സമർപ്പിക്കുന്നു” – ഇവാൻ