സെവൻസ് സീസണ് ഇന്ന് കലാശക്കൊട്ട്

2018-19 സെവൻസ് സീസണ് ഇന്ന് കലാശക്കൊട്ട്. ഇന്ന് നടക്കുന്ന രണ്ട് ഫൈനലുകളോടെ സെവൻസ് ഫുട്ബോൾ സീസൺ അവസാനിക്കും. ഇന്ന് കർക്കിടാംകുന്നികും എടക്കര സെവൻസിലുമാണ് ഫൈനലുകൾ നടക്കുന്നത്. എടക്കര സെവൻസിൽ ഫിഫാ മഞ്ചേരിയും അഭിലാഷ് കുപ്പൂത്തുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫിഫാ മഞ്ചേരി തങ്ങളുടെ സീസണിലെ ആറാം കിരീടവും അഭിലാഷ് കുപ്പൂത്ത് തങ്ങളുടെ ആദ്യ കിരീടവുമാണ് ലക്ഷ്യമിടുന്നത്.

കർക്കിടാംകുന്നിൽ ശാസ്താ തൃശ്ശൂരും സ്കൈ ബ്ലൂ എടപ്പാളും ആണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ശാസ്താ തൃശ്ശൂർ ആദ്യ കിരീടവും സ്കൈ ബ്ലൂ എടപ്പാൾ തങ്ങളുടെ രണ്ടാം കിരീടവും നേടാമെന്ന പ്രതീക്ഷയിലാണ്. സെവൻസിന്റെ അടുത്ത കാലത്തെ ഏറ്റവും മോശം സീസണായിരുന്നു ഇത്. 50 ടൂർണമെന്റുകൾ ശരാശരി നടന്നിരുന്ന സീസൺ മാറി വെറും 30 ടൂർണമെന്റുകളെ ഈ സീസണിൽ നടന്നുള്ളൂ. നടന്ന ടൂർണമെന്റുകളിൽ പലതും നഷ്ടത്തിൽ ആവുകയും ചെയ്തു.

സെവൻസ് ഫുട്ബോൾ അസോസിയേഷനും കമ്മിറ്റികളും വിവാദങ്ങളിൽ മുങ്ങിയ സീസൺ കൂടി ആയിരുന്നു ഇത്.