പെനാൾട്ടി ഷൂട്ടൗട്ടിൽ എഫ് സി ഗോവയും ജിംഖാനയും

- Advertisement -

ആദ്യ മത്സരത്തിനിറങ്ങിയ എഫ് സി പെരിന്തൽമണ്ണയും ജിംഖാന തൃശ്ശൂരും തമ്മിലുള്ള മത്സരമാണ് കർക്കിടാംകുന്നിനെ ഇന്നലെ ആവേശ കടലാക്കിയത്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന കർക്കിടാംകുന്നിലെ പതിനൊന്നാം രാത്രിയിൽ നിശ്ചിത സമയവും കഴിഞ്ഞ് പെനാൾട്ടി ഷൂട്ടൗട്ടിലെ ഏഴാമത്തെ കിക്കു വേണ്ടി വന്നു ജിംഘാന തൃശ്ശൂരിനു വിജയിക്കാൻ. സുബൈറിന്റെ ഗോളിലൂടെ  എഡ്വാർഡ് മെമ്മോറിയൽ ക്ലബ് എഫ് സി പെരിന്തൽമണ്ണയാണ് കളിക്കളത്തിൽ ആദ്യം മേൽകൈ നേടിയത്. ഒന്നാം പകുതി അവസാനിക്കുന്നേനു തൊട്ടുമുന്നേ മൈതാന മധ്യത്തിൽ നിന്ന് ജിംഖാന ഫോർവേഡ് നാസർ നേടിയ മാരക ഗോളോടെ ജിംഖാന ഒപ്പമെത്തി. രണ്ടാം പകുതിയിൽ കണ്ടത് എഫ് സി പെരിന്തൽമണ്ണയും ജിംഖാന ഗോൾകീപ്പർ ഫൈസലും തമ്മിലുള്ള പോരാട്ടമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോൾ അവിടെയും മികവ് കാട്ടി ഫൈസൽ വിജയം ജിംഖാനയുടേതാക്കി.

picsart_11-23-01-24-32

മങ്കടയിൽ ബ്ലേക്ക് & വൈറ്റ് കോഴിക്കോട് തങ്ങളുടെ മികച്ച ഫോം തുടരുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം കർക്കിടാംകുന്നിൽ നിർത്തിയെടുത്തു നിന്നു തുടങ്ങുകയായിരുന്നു അഡബയോറും സ്റ്റീവും അടങ്ങിയ ആക്രമണ നിര. അഡബയോറും സ്റ്റീവും നേടിയ ഗോളുകൾക്ക് ഫ്രണ്ട്സ് മമ്പാടിനെതിരില്ലാതെയായപ്പോൾ സീസണിലെ രണ്ടാം പരാജയവും ടൂർണമെന്റിനു പുറത്തേക്കുള്ള വഴിയും ഫ്രണ്ട്സ് മമ്പാടിനു തെളിഞ്ഞു. ജയത്തോടെ റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് പ്രീ ക്വാർട്ടറിൽ കടന്നു. ഗോളോടെ തിളങ്ങിയ അഡബയോറെ ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.

picsart_11-23-01-22-00

ചാവക്കാടിലെ മൂന്നാം ദിവസം എഫ് സി ഗോവയുടേതായിരുന്നു. ഗോവൻ നിര പെനാൾട്ടി ഷൂട്ടൗട്ടിലാണ് സ്കൈ ബ്ലൂ എടപ്പാളിനെ കീഴ്പ്പെടുത്തിയത്. പെനാൾട്ടി വരെ നീണ്ടു നിന്നെങ്കിലും ചാവക്കാട് നടന്ന മത്സരത്തിൽ ഉടനീളം മികച്ചു നിന്നത് എഫ് സി ഗോവ തന്നെയായിരുന്നു. മുന്നേറ്റ താരങ്ങൾ അവസരം തുലച്ചതാണ് നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ് പെനാൾട്ടി വരെ കളി നീണ്ടത്. ഗോവയ്ക്കു വേണ്ടി മോസസ് ആണ് വലകുലുക്കിയത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement