സെവൻസ് റാങ്കിംഗ്, ബെയ്സ് പെരുമ്പാവൂർ മുന്നിൽ

- Advertisement -

സെവൻസ് സീസണിലെ ആദ്യ റാങ്കിംഗ് പുറത്ത് വന്നപ്പോൾ ബെയ്സ് പെരുമ്പാവൂർ ഒന്നാമത്. നവംബർ മാസത്തിലെ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സീസണിലെ ആദ്യ റാങ്കിംഗ് പുറത്ത് വന്നിരിക്കുന്നത്. സോക്കർ സിറ്റിയും ഫാൻപോർട്ടും കൂടി ഒരുക്കുന്ന റാങ്കിംഗ് ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ബെയ്സ് പെരുമ്പാവൂർ റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്.

ഫുട്ബോൾ പരിശീലകനും അജ്മൽ മാഷാണ് റാങ്കിംഗ് പ്രകാശനം ചെയ്തത്. സീസണിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ച ബെയ്സ് പെരുമ്പാവൂർ നാലും വിജയിച്ചാണ് ടേബിളിന്റെ ഒന്നാമത് എത്തിയത്. ഒമ്പതു പോയന്റുമായി എഫ് സി തൃക്കരിപ്പൂർ രണ്ടാമതും, ആറു പോയന്റുനായി ലിൻഷ മൂന്നാമതും ഫിനിഷ് ചെയ്തു.

സീസണിൽ കൂടുതൽ ടൂർണമെന്റുകൾ ആരംഭിക്കുന്ന ഡിസംബറിൽ റാങ്കിംഗ് ടേബിളിൽ വലിയാ മാറ്റങ്ങൾ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement