മുസാഫിർ എഫ് സി അൽ മദീനയ്ക്ക് ഇന്നു മരണപോരാട്ടം.

- Advertisement -

 കുന്നമംഗലം അഖിലേന്ത്യാ സെവൻസിൽ ഇന്നു മുസാഫിർ എഫ് സി അൽ മദീന ബ്ലാക്ക് & വൈറ്റ് സെമി ഫൈനലിന്റെ രണ്ടാം പാദമാണ്. ആദ്യ പാദത്തിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അൽ മദീന ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തിയിരുന്നു. ജയത്തോടെ തിരിച്ചു വരാൻ ശ്രമിക്കുന്ന മുസാഫിർ എഫ് സി അൽ മദീനക്ക് വെല്ലുവിളിയാകുക തിരിച്ചു വന്ന കിംഗ്സ് ലീ ആകും. ആദ്യ പാദത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ഒരുക്കി കിംഗ്സ് ലീ തിളങ്ങിയിരുന്നു. സീസണിലെ ആദ്യ ഫൈനലിൽ ബ്ലാക്ക് & വൈറ്റ് എത്തുമോ അതോ സീസണിലെ നാലാം ഫൈനൽ എന്ന നേട്ടത്തിലേക്ക് അൽ മദീന ചെർപ്പുളശ്ശേരി എത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

വീണ്ടും ഒരു അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പോരാട്ടത്തിനു സെവൻസ് സീസൺ ഒരുങ്ങുമ്പോൾ മണ്ണാർക്കാട് ആണ് ഇത്തവണ പോർക്കളമാകുന്നത്. സീസണിൽ നാലാം തവണയാണ് അൽ മിൻഹാൽ വളാഞ്ചേരി സൂപ്പർ സ്റ്റുഡിയോ മലപ്പുറം പോരാട്ടാം നടക്കുന്നത്. മുമ്പു കളിച്ച മൂന്നു പോരാട്ടങ്ങളിൽ രണ്ടെണ്ണത്തിൽ സൂപ്പർ സ്റ്റുഡിയോ വിജയിച്ചപ്പോൾ അവസാന മത്സരത്തിൽ ടോസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അൽ മിൻഹാൽ പരാജയപ്പെടുത്തിയിരുന്നു.

നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഇന്ന് ജിയോണി മൊബൈൽ ഉഷാ എഫ് സി ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും. വിജയ വഴിലേക്ക് തിരിച്ചുവന്ന ഉഷാ എഫ് സി തൃശ്ശൂർ അതു തുടരാനാകും ഇന്നും ശ്രമിക്കുക. ആദ്യ മത്സരത്തിൽ ഉഷാ എഫ് സി അൽ ശബാബ് ത്രിപ്പനച്ചിയെ നീലേശ്വരത്ത് കീഴടക്കിയിരുന്നു. കണിമംഗലം സെവൻസിൽ ഇന്നു രണ്ടു മെഡിക്കൽസ് ടീമും നേർക്കുനേർ ഇറങ്ങുകയാണ്. ഷൊർണ്ണൂരിൽ ഇരുടീമുകളും കണ്ടുമുട്ടിയപ്പോൾ ജയം ശാസ്താ മെഡിക്കൽസിന്റെ കൂടെയായിരുന്നു. അതിനു മറുപടിയാകാനാകും ലിൻഷാ മെഡിക്കൽസ് ഇന്നിറങ്ങുക.

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഇന്നിറങ്ങും. എഫ് സി കൊണ്ടോട്ടിയാണ് ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. ഫിഫാ മഞ്ചേരി അവസാന രണ്ടു മത്സരങ്ങളിലായി ഒമ്പതു ഗോളുകളാണ് അടിച്ചു കൂട്ടിയത്. സീസണിൽ ഇതുവരെ വിജയിക്കാത്ത ടീമാണ് എഫ് സി കൊണ്ടോട്ടി. എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി ബേസ് പെരുമ്പാവൂരിനെ നേരിടും. അവസാന  മത്സരത്തിൽ  പരാജയപ്പെട്ടാണ്  ടോപ്പ് മോസ്റ്റ് തലശ്ശേരി വരുന്നത്. പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഇന്ന് മികച്ച ഫോമിലുള്ള എഫ് സി തൃക്കരിപ്പൂർ അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

Advertisement