ഇളംബച്ചി സെവൻസിന് ഇന്ന് കിക്കോഫ്

തൃക്കരിപ്പൂര്‍ : മലബാര്‍ ഫുട്ബോൾ അസ്സോസിയേഷന് കീഴില്‍ അരങ്ങേറുന്ന ഇളംബച്ചി സെവൻസിന് ഇന്ന് തുടക്കമാകും. സീസണിൽ എം എഫ് എയ്ക്ക് കീഴിയുൽ അരങ്ങേറുന്ന അഞ്ചാമത്തെ ടൂർണമെന്റാണ് ഇത്. ഇളംബച്ചി ഫ്ലഡ്ലൈറ്റ് മിനി സ്റ്റേഡിയം ആകും ടൂർണമെന്റിന് വേദിയാവുക.

കാസറഗോഡ് ജില്ലാ കളക്ടര്‍ ഡോ: ബി സജിത്ത് ബാബു I A S ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും . ടൂർണ്ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പൊറോപ്പാടും യുണൈറ്റഡ് എഫ് സി തങ്കയവും തമ്മിൽ ആണ് ഏറ്റുമുട്ടുന്നത്. മത്സരം രാത്രി 8 മണിക്ക് തന്നെ ആരംഭിക്കും

Previous articleവീണ്ടും ഓസ്ട്രേലിയക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
Next article70 റണ്‍സിന്റെ വമ്പന്‍ ജയവുമായി സിഫി തണ്ടേഴ്സ്