Site icon Fanport

സെവൻസിന്റെ ലോകകപ്പ് ഫൈനൽ ഇന്ന്

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ഇന്ന് നടക്കും. ഇന്ന് ഫൈനലിൽ സെവൻസിലെ വലിയ ശക്തികളായ മെഡിഗാഡ് അരീക്കോടും റോയൽ ട്രാവൽസ് കോഴിക്കോടും ആകും ഏറ്റുമുട്ടുക. സെമി ഫൈനലിന്റെ ഇരു പാദങ്ങളിലുമായി എ വൈ സി ഉച്ചാരക്കടവിനെ തോൽപ്പിച്ച് കൊണ്ടാണ് റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചത്.

റോയൽ ട്രാവൽസിന്റെ സീസണിലെ അഞ്ചാം ഫൈനൽ ആകും. ഇതിനു മുമ്പ് കളിച്ച നാലു ഫൈനലിലും റോയൽ തന്നെയാണ് കപ്പ് ഉയർത്തിയതും. മെഡിഗാഡ് അരീക്കോട് ബെയ്സ് പെരുമ്പാവൂരിനെ തകർത്തു കൊണ്ടായിരുന്നു ഫൈനലിലേക്ക് എത്തിയത്. മെഡിഗാഡ് അരീക്കോടിന്റെ ഈ സീസണിലെ രണ്ടാം ഫൈനലാണിത്. ഇതിനു മുമ്പ് ഒരു കിരീടം നേടാൻ മെഡിഗാഡ് അരീക്കോടിനായിട്ടുണ്ട്. രാത്രി 7.30നാകും മത്സരം നടക്കുക. മത്സരം ഗോൾസ്റ്റാർ ടിവിയിലൂടെ തത്സമയം കാണാം‌.

Exit mobile version