ജയിച്ചില്ലാ എങ്കിലും പാലക്കാടിന്റെ മനസ്സ് ജയിച്ച് ബൂട്ടിയ മടങ്ങി

ജയിച്ചില്ലാ എങ്കിലും പാലക്കാടിന്റെ മനസ്സ് ജയിച്ച് ബൂട്ടിയ മടങ്ങി

പാലക്കാട് കുരിശാംകുളത്ത് മലയാളക്കരയിലെ ആദ്യ സെവൻസിന് ഇറങ്ങിയ ബൂട്ടിയ ഫുട്ബോൾ പ്രേമികളുടെ മനസ്സു നിറച്ച മടങ്ങി. ഇന്നലെ നൂറണി ആർട്ടിഫിഷ്യൽ ടർഫ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ബൂട്ടിയ ഉദ്ഘാടനത്തിനു ശേഷം ഐ എം വിജയന്റെ ക്ഷണ പ്രകാരമാണ് ഉഷാ എഫ് സി തൃശ്ശൂരിന്റെ ജേഴ്സിയിൽ കുരിശാംകുളം മൈതാനത്ത് കളിക്കാനിറങ്ങിയത്.

ഒരു കാലത്ത് ഇന്ത്യയുടെ ഇതിഹാസങ്ങളായ ബൂട്ടിയയും ഐ എം വിജയനും ഒരുമിച്ച് പന്തു തട്ടുന്നത് കാണാൻ പതിനായിരങ്ങളാണ് ഇന്നലെ കുരിശാംകുളത്ത് എത്തിയത്. കളികു മുമൊ ഇരുവരും മൈതാനത്ത് ഇറങ്ങിയപ്പോൾ തുടങ്ങിയ ആരവം നിലച്ചില്ല. എ വൈ സി ഉച്ചാരക്കടവിനെതിരെ ഇറങ്ങിയ ഉഷാ എഫ് സിക്ക് പക്ഷെ മത്സരം ജയിക്കാനായില്ല.  ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഉഷാ എഫ് സിക്ക് ഇന്നലെ നേരിടേണ്ടി വന്നത്.

മത്സര ഫലക് എന്തായിരുന്നാലും കളി കാണാൻ എത്തിയവരും ഒപ്പം കളിച്ചവരും ഒക്കെ ഇന്ത്യൻ ഇതിഹാസത്തെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു. ഐ എം വിജയനും ബൂട്ടിയയും കൂടാതെ ധനരാജും മുൻ അൽ മദീന ചെർപ്പുള്ളശ്ശേരി താരം റാഫിയും ഉഷാ എഫ് സിക്കു വേണ്ടി ബൂട്ടുകെട്ടിയിരുന്നു.