സെവൻസ് ഫുട്ബോൾ തിരികെയെത്തുന്നു

കൊറോണ കാരണം ദീർഘകാലമായി കേരള ഫുട്ബോൾ പ്രേമികൾക്ക് നഷ്ടമായ രാത്രി കാല സെവൻസ് ഫുട്ബോൾ ആവേശം തിരികെ വരുന്നു. സെവൻസ് ഫുട്ബോൾ ഈ സീസൺ ഡിസംബറിൽ ആരംഭിക്കാൻ വേണ്ടിയുള്ള ആദ്യ ചുവടുകൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന SFA സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ സെവൻസ് ഫുട്ബോൾ ആരംഭിക്കാൻ അനുവദിക്കണം എന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.

കേരളത്തിൽ കോവിഡ് മഹാമാരി മൂലം കഴിഞ്ഞ 18 മാസക്കാലമായി സെവൻ മുടങ്ങി കിടക്കുകയാണ്. സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ 2021 ഡിസംബർ ആദ്യവാരം മുതൽ പുനരാഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, സംസ്ഥാന കായിക വകുപ്പ് മന്ത്രി എന്നിവരോട് അപേക്ഷിക്കുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ഗവണ്മെന്റിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകും എന്നാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സീസണിൽ ടൂർണമെന്റ് നടത്താൻ താല്പര്യമുള്ള കമ്മിറ്റികളും സെവൻസ് ഫുട്ബോൾ അസൊശിയേഷനു കീഴിൽ ഉള്ള ക്ലബുകളും പുതിയ സീസണായുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും അസോസിയേഷൻ നിർദ്ദേശം നൽകി.

കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ 2021-2022 വർഷത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ, നടത്തുവാൻ താൽല്പര്യമുള്ള കമ്മിറ്റിക്കാരുടെ അഭിപ്രായ സ്വരൂപികരിക്കുന്നതിനും , ഫുട്ബോൾകളി ആരംഭിക്കുകയാണെങ്കിൽ ഈ വർഷം 2021 – 2022 വർഷത്തിൽ ടൂർണ്ണമെന്റുകൾ കളിക്കുവാൻ തയ്യാറുള്ള ടീമുകളുടെ വിവര ശേഖരണത്തിനും വേണ്ടി SFA യുടെ എല്ലാ മേഖലാ / ജില്ലാ കമ്മിറ്റികളും യോഗങ്ങൾ വിളിച്ചു ചേർക്കുവാനും എസ് എഫ് എ തീരുമാനിച്ചു.

സെവൻസ് കളിക്കാൻ എത്തി ഇനിയും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ കഴിയാത്ത വുദേശ താരങ്ങളുടെ മടക്കയാത്രയ്ക്ക് സഹായിക്കാനും എസ് എഫ് എ ഗവണ്മെന്റിന് നിവേദനം നൽകും.

Previous articleബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു, വീനിഷ്യസിന് അവസരമില്ല, കൗട്ടീനോ ടീമിൽ
Next article“കളിച്ചില്ല എങ്കിൽ ആരെയും ആദ്യ ഇലവനിൽ നിന്ന് പുറത്താക്കും”- ഒലെ