വിജയ കുതിപ്പ് തുടരാൻ ബെയ്സ് പെരുമ്പാവൂർ ഇറങ്ങുന്നു

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ ലക്കി സോക്കർ ആലുവ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. സീസണിൽ കളിച്ച എല്ലാ മത്സരവും വിജയിച്ച് ടീമുകളാണ് ഇരുവരും.

ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ സബാൻ കോട്ടക്കലിനെ നേരിടും. സീസണിൽ കളിച്ച നാലിൽ നാലു മത്സരവും വിജയിച്ച് തകർപ്പൻ ഫോമിലാണ് ബെയ്സ് പെരുമ്പാവൂർ. സബാൻ കോട്ടക്കൽ എന്നാൽ അത്ര നല്ല ഫോമിൽ അല്ല.

ഇന്ന്‌കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് മെഡിഗാഡ് അരീക്കോടിനെ നേരിടും.