രണ്ട് ടൂർണമെന്റുകൾക്ക് കൂടെ ഇന്ന് തുടക്കം, സെവൻസ് ആവേശമാകുന്നു

അഖിലേന്ത്യാ സെവൻസ് അതിന്റെ പൂർണ്ണ ആവേശത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് സെവൻസിൽ രണ്ട് ടൂർണമെന്റുകൾ കൂടെ ആരംഭിക്കും. വാളാഞ്ചേരിയിലും അരീക്കോടും ആണ് ഇന്ന് സെവൻസ് ടൂർണമെന്റുകൾ ആരംഭിക്കുന്നത്. വാളാഞ്ചേരി തിണ്ടലത്ത് ഉദ്ഘാടന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. അരീക്കോടിൽ ഇന്ന് ഉദ്ഘാടന മത്സരത്തിൽ മെഡിഗാഡ് അരീക്കോടും അൽ മിൻഹാൽ വളാഞ്ചേരിയും ആണ് നേർക്കുനേർ വരുന്നത്.
Img 20220226 Wa0099

ഒപ്പം കാദറലി സെവൻസിൽ ഇന്ന് ക്വാർട്ടർ ഫൈനലും തുടങ്ങും. ക്വാർട്ടറിൽ എ വൈ സി ഉച്ചാരക്കടവും ലക്കി സോക്കർ കോട്ടപ്പുറവും ഇന്ന് ഏറ്റുമുട്ടും

പൂങ്ങോട് സെവൻസിലും കളി ആവേശമാവുകയാണ്. ഇന്ന് പൂങ്ങോട് സെവൻസിൽ ഫിഫാ മഞ്ചേരിയും എഫ് സി പെരിന്തൽമണ്ണയും ആണ് നേർക്കുനേർ വരുന്നത്.

Exit mobile version