എടപ്പയിൽ ഫ്ലോറിംഗ് സബാൻ ഇന്ന് ജവഹർ മാവൂരിനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ എടപ്പയിൽ ഫ്ലോറിംഗ് സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കഴിഞ്ഞ ദിവസം നടന്ന പോരിൽ ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സബാൻ ഇറങ്ങുന്നത്‌ ജവഹർ മാവൂരിന് ഇത് സീസണിലെ രണ്ടാം മത്സരം മാത്രമാണ്.

ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മത്സരം ഇല്ല.