സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ

- Advertisement -

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവ് ജിംഖാന തൃശ്ശൂരിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. സീസണിൽ ഇരുവരും തമ്മിൽ ഉള്ള മൂന്നാമത്തെ പോരാട്ടമാണിത്. നേരത്തെ എടത്തനാട്ടുകരയിൽ തന്നെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ എ വൈ സിയെ ജിംഖാന തോൽപ്പിക്കുകയുൻ ചെയ്തു.

മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. ഇന്നലെ ഇരുവരും മമ്പാട് വെച്ച് ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം അൽ മിൻഹാൽ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവ റോയൽ ട്രാവൽസ് കോഴിക്കോടിനെയും നേരിടും.

Advertisement