സെവൻസിൽ ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ലയൺസ് പറമ്പില്പീടിക ഉഷ തൃശ്ശൂർ എഫ് സി പെരിന്തൽമണ്ണയെ നേരിടും. പെരിന്തൽമണ്ണയുടെ സീസണിലെ ആദ്യ മത്സരമാണ്. ഉഷ തൃശ്ശൂർ ആകട്ടെ കളിച്ച ഒരു മത്സരം പരാജയപ്പെട്ടാണ് സീസൺ തുടങ്ങിയിരിക്കുന്നത്.

സെവൻസിൽ ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്ത് മെഡിഗാഡ് അരീക്കോടിനെ നേരിടും . എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ് ഈ പോരാട്ടം നടക്കുന്നത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമാണിത്.