സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രജിത് മാഷ് മരണപ്പെട്ടു

- Advertisement -

കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രജിത് മാഷ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. നാഷണൽ ഹൈവേ പാലത്തറയിൽ വെച്ചാണ് അപകടം നടന്നത്. പ്രജിത് മാഷ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടച്ചാണ്‌ അപകടം ഉണ്ടായത്. മികച്ച ഫുട്ബാൾ സംഘാടകൻ കൂടിയായ പ്രജിത് മാഷ് കോഴിക്കോട് നടുവണ്ണൂർ ചങ്ങരംകുളങ്ങര മാധവൻനായരുടെ മകനാണ്.

അറക്കൽ പുള്ളിത്തറ  എ എം എൽ പി സ്കൂൾ കായികാധ്യാപകൻ  ആയിരുന്നു  പ്രജിത് മാഷ്. കോഴിക്കോട് സ്വദേശിയായ മാഷ് എടരിക്കോട് അന്പലവട്ടത്ത്‌ ആയിരുന്നു താമസം.

സെവൻസ് ഫുട്ബോൾ താരങ്ങളും മാനേജർമാരും ഫുട്ബോളിന്റെ വിവിധ മേഖലകളിൽ ഉള്ളവരും മരണത്തിൽ ദുഖം രേഖപ്പെടുത്തി. സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ ഇന്ന് നടക്കാനിരുന്ന എല്ലാ മത്സരങ്ങളും മാറ്റി വെക്കും.

കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബീനയാണു ഭാര്യ.

Advertisement